മുഹമ്മദ്‌ ആഷിഖ് പതിനാറുങ്ങൽ

പതാകകൾ നിറങ്ങളുടെ പോർക്കളങ്ങളാണ്

നീര് വറ്റിയ പച്ചയും ഇരുണ്ട ചുവപ്പും പ്രകാശവർണ്ണങ്ങളും നീല നക്ഷത്രവും-ചക്രവും, തൂവെള്ളപോലും ഒച്ചയുണ്ടാക്കുന്നു പതാകയിലേറുമ്പോൾ ദാവീദിന്റെ തിളക്കമില്ലാത്ത നക്ഷത്രവും* സായിപ്പിന്റെ വെള്ളനക്ഷത്രങ്ങളും ചന്ദ്രക്കലമുകളിലെ ചെരിഞ്ഞനക്ഷത്രങ്ങളും അസ്‌തമിക്കാത്ത സൂര്യചന്ദ്രന്മാരും...