കവിത

പതാകകൾ നിറങ്ങളുടെ പോർക്കളങ്ങളാണ്

നീര് വറ്റിയ പച്ചയും ഇരുണ്ട ചുവപ്പും പ്രകാശവർണ്ണങ്ങളും നീല നക്ഷത്രവും-ചക്രവും, തൂവെള്ളപോലും ഒച്ചയുണ്ടാക്കുന്നു പതാകയിലേറുമ്പോൾ ദാവീദിന്റെ തിളക്കമില്ലാത്ത നക്ഷത്രവും* സായിപ്പിന്റെ വെള്ളനക്ഷത്രങ്ങളും ചന്ദ്രക്കലമുകളിലെ ചെരിഞ്ഞനക്ഷത്രങ്ങളും അസ്‌തമിക്കാത്ത സൂര്യചന്ദ്രന്മാരും...

ഭാരതമെന്നു കേട്ടാൽ

ചിതലരിച്ചു നൂലടർന്ന ഭരണഘടനയിൽ ഭേദഗതിയുടെ വിരൽ പതിഞ്ഞു. ഡെമോക്രസിയും ജുഡീഷ്യറിയും അർത്ഥം മറന്ന് നീതി ദേവതയുടെ കണ്ണുകെട്ടി. നിറം മങ്ങി പിഞ്ഞിപ്പറിഞ്ഞ പുരാണ താളുകളിലെ മഷി പടർന്ന്...

മെഹ്ഫിൽ

കണക്കിൽ തോറ്റത് കൊണ്ടാണ് കവിതയിലേക്ക് തിരിഞ്ഞത് . കവിതയും കണക്കു പിഴച്ച പോലെ... മനസ്സിൽ മഴ പെയ്യുമ്പോൾ പുറത്തു വെയിൽ കത്തുകയായിരുന്നു . ഗസൽ സദിരുകളിൽ നിന്ന്...