സ്വാതന്ത്ര്യത്തിന്റെ അർദ്ധ രാത്രിയിൽ

ലണ്ടൻ നഗരത്തിലെ നിശാ ജീവിതത്തിന്റെ വീർത്തു മുഴങ്ങുന്ന മിടിപ്പുകളും പാതി രാത്രി യും വിജനതയും
തൂവലു പോലെ വീഴുന്ന തണുപ്പും ഒരുമിച്ച് പാനം ചെയ്യണമെങ്കിൽ സെവെ ൻസി സ്റ്റേഴ്‌സിലെ ഓവർഗ്രൗണ്ട്
പാലത്തിനു താഴെയുള്ള ബസ്റ്റോപ്പിൽ നിൽക്കണം.

അതൊരു ആഗസ്റ്റ് 14 ആയിരുന്നു. സെവൻസി സ്റ്റേഴ്സിലെ ഐസ് വീ ഴുന്ന തിരക്കൊഴിഞ്ഞ
പാതി രാത്രിയും. തണുത്തു മരവിച്ച കെെകൾ കൂട്ടി യുരസി റെയിൽവേ സ്റ്റേഷൻ്റെ മുമ്പി ലുള്ള ആ പാലത്തിന് താഴെയുളള ബസ്റ്റോപ്പിൽ ഞാൻ ചുമരു ചാരി നിന്നു .

‘ഓൾ റെെറ്റ് മെെക്ക്?’, സ്റ്റേഷൻ ഗെെറ്റിൽ നിന്ന് പാക്കിസ്ഥാനി ചങ്ക് അഫ്താബ്
വിളിച്ചു ചോദിച്ചു. ഞാ ൻ എന്റെ ഗ്ലൗസ്‌ ധരിച്ച പെരുവിരൽ ഉയർത്തിക്കാണിച്ചു.

തണുപ്പുണ്ടായിട്ടും അവനോട് പുറത്ത് നിൽക്കാമെന്ന് പറഞ്ഞത് ഞാനാണ്. അവൻ അത്ഭുതത്തോടെ
കണ്ണിലേക്ക് നോക്കി . ഈ കൊടും തണുപ്പത്ത് ഒരല്പം ചൂട് കൊണ്ട് അകത്തെവിടെയെങ്കിലും ഡ്യുട്ടിക്ക്
നിൽക്കണമെന്നാണ് എല്ലാവരും താല്പര്യപ്പെടുക. സർവീസിൽ ജൂനിയർ ആയത് കൊണ്ട് പുറത്തെ
ഡ്യൂട്ടിയെടുക്കാൻ ഞാൻ ആവശ്യപ്പെട്ടാൽ അവന് അത് സ്വീകരിക്കുകയല്ലാതെ വഴിയുമില്ല. എന്നിട്ടും ഞാൻ
തിരഞ്ഞെടുത്തത് ഈ പുറം ഭാഗമാണ്.

ഒരല്പം തണുത്താലും വളരെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്. സ്വപ്നം കാണാൻ പറ്റിയ ഇടം.

അകലെ ഒരു പബ്ബിൽ നി ന്ന് പാട്ടും തെറിവിളിയും കേൾക്കുന്നുണ്ട്. നാട്ടിലെ കള്ളുഷാപ്പിന്റെ ലണ്ടൻ
പതിപ്പ്. ഇവിടെ പെണ്ണുങ്ങൾ കൂടി ഉണ്ടാ വുമെന്ന വ്യത്യാസം മാത്രം. കറുത്ത വർഗക്കാർ ഏറെയുള്ള
സെവെൻസി സ്റ്റേഴ്‌സിലെ പബ്ബുകൾ ഒരല്പം ബഹളമയമാണ്.

ട്രാഫിക് ലൈറ്റിന്റെ അപ്പുറത്തുള്ള പബ്ബിന്റെ പേര് ‘ലോകാവസാനം’ എന്നാണ്. അവിടെ നിന്നുള്ള
ബഹളങ്ങളാണ് കാറ്റിലൊഴുകി വരുന്നത്.

വല്ലപ്പോഴും അതുവഴി കടന്നു പോകുന്ന കാറുകളൊഴിച്ചാൽ റോഡ് വിജനമായിരുന്നു.

ഡ്യൂട്ടി കഴിയാൻ ഇനിയും രണ്ടു മണിക്കൂർ കഴിയണം .മണി പത്താ യപ്പോൾ തന്നെ സ്റ്റേഷൻ മാസ്റ്റർ
സെെക്കിളുമെടുത്ത് ഗുഡ് നെെറ്റ് പറഞ്ഞിറങ്ങി.

വരാൻ പോകുന്ന ഒളിംപി ക്സിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ. റെയിൽവേയിൽ ധാരാളം
അറ്റകുറ്റപണികൾ നടന്നു കൊണ്ടിരിക്കുന്നു .ഏറെയും രാത്രികളിലാണ്.

അറ്റകുറ്റപ്പണികൾക്കായി റെയിൽവേയിൽ വരുന്ന താൽക്കാലിക അടച്ചിടലുകളെ കുറിച്ച് വിവരം നൽകി
യാത്രക്കാരെ വഴി തിരിച്ചുവിടലാണ് ഞങ്ങളുടെ ഡ്യൂട്ടി.

 

വളരെ രസകരമാണ് ഈ ജോലി. ഒരു ബഹുമുഖസംസ്കാരിക നഗരമായതിനാൽ വ്യത്യസ്തരായ അനേകം മനുഷ്യരെ
കാണുകയും അവരോട് വർത്തമാനം പറയുകയും ചെയ്യാം. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ഏതാനും
സാമ്പിളുകൾ ലണ്ടനിലു ണ്ട്. ഓരോരുത്തരും ഓരോ അനുഭവലോകങ്ങളാണ്.

മുകളിലൂടെ ഒരു ഓവർ ഗ്രൗണ്ട് ട്രെയിൻ ചീറിപ്പോയ നേരം ഞാൻ അഫ്താബിനെ നോക്കി . അവൻ
ഹുഡിനുളളിൽ ഇയർഫോണുറപ്പിച്ച് നാട്ടി ലെ അവന്റെ കാമുകി സിദ്റയുമായി പ്രണയിക്കുകയാണ്.
പാകിസ്താതനിലെ ലാഹോറിലെ ഭക്ഷണപ്രി യരായ സഹോദരന്മാരുടെ സ്നേഹത്തിനിടയിൽ നിന്ന്
പഠനത്തിനായി ലണ്ടനിലെ ത്തിയവനാണ് അഫ്താബ്.

പ്രാതലിന് ഇറച്ചിയും മീനും റൊട്ടിയും കഴിക്കുന്ന കഥ ഒരിക്കൽ സ്റ്റേഷനിലെ വിശ്രമമുറിയിലെ കോഫി
ഇടവേളയിൽ അഫ്താബ് കെട്ടഴിച്ചപ്പോൾ അത്ഭുതത്തോടെ കേട്ടിരുന്നു പോയിട്ടുണ്ട്. മെഷീൻ ഗണ്ണുമായി
ഇന്ത്യയുടെ അതിർത്തികളിലേക്ക് നുഴഞ്ഞുകയറുന്ന ഏതാനും മുഖം മൂടികൾ മാത്രമായിരുന്നു എനിക്ക്
പാകിസ്താനികൾ.

പാകിസ്താനിൽ മനുഷ്യരുണ്ട്. മനോഹരമായ മരങ്ങളും പ്രണയവും വാത്സല്യവും രുചികളുമുണ്ട്. അഫ്താബിന്റെ
ഓർമ്മകൾ ഗൃഹാതുരമാവുമ്പോൾ എന്റെയുള്ളിലെ പാകിസ്താനിൽ വെളിച്ചം പരന്നു.

‘വാട്ട് ദ ഹെൽ യു ലുക്ക് അറ്റ്, ഫക്കർ?’, ഞെട്ടിപ്പോയി.

തിരിഞ്ഞു നോക്കുമ്പോൾ രണ്ട് ഫ്രീക്കൻമാർ. ജീൻസ് ചന്തിക്ക് താഴെയിറക്കി, നീളൻ കോട്ട് ധരിച്ച്
ഹുഡിനുളളിൽ ടാഗ് തൂങ്ങുന്ന തൊപ്പി ധരിച്ച രണ്ട് ‘ഫിഫ്റ്റി സെൻ്റു ‘കൾ.ഒരുത്തൻ്റെ ഫോണിലെ
ലൗഡ്‌ സ്പീക്കറിൽ അപ്പോഴും പാടുന്നുണ്ട്,’സ്മാക്ക് ദാറ്റ്…’

ഞാൻ ഭയന്നു പോയി.

‘ഇറ്റ്സ് ഫക്കിംഗ് കോൾഡ് ഈനി , ബ്രഫ്?’, ഞാൻ ചിരിച്ച് ഒരു സൗഹൃദത്തിന് ശ്രമം നടത്തി . എന്റെ
കറുത്ത നിറവും കുട്ടി മുടിയും എന്നെ തുണക്കുമ ന്ന് ഞാൻ കരുതി. അത് പാളി.

ഉയരമുളള തെമ്മാടി എൻ്റെ കഴുത്തിന് പിടിച്ച് ബസ്റ്റോപ്പിലെ ഗ്ലാസിനോട് ചേർത്ത് നിർത്തി .’ഹ്യൂ ഈസ്
യുവർ ബ്രഫ്, ഫക്കിൻ ഏഷ്യൻ?’

തെറിയുടെ പൂരം . രൂക്ഷമായ മദ്യത്തിൻ്റെ ഗന്ധം.

ഞാൻ അഫ്താബിനെ നോക്കി. കയ്യിലെ പെപ്സി കാൻ ചുരുട്ടിപ്പിടിച്ച് ഫോണിൽ ലയിച്ച് അവനപ്പുറത്തേക്ക്
തിരിഞ്ഞു നിൽക്കുന്നു. ഇവിടെ നടക്കുന്നതൊന്നും അവൻ കാണുന്നില്ല. ഒന്ന് ഒച്ച വെക്കാൻ കഴിയാത്ത വിധം
എന്റെ തൊണ്ടയടഞ്ഞു പോയി.

തലേന്ന് വായിച്ച റിപ്പോ ർട്ടായിരുന്നു മനസ്സിൽ തെളിഞ്ഞത്. ലണ്ടനിൽ ടീനേജ് ഗ്യാങ്ങുകൾ തമ്മിൽ പോസ്റ്റ് കോഡുകൾക്കനുസരിച്ചു ഗ്രൂപ്പുകളായി തിരിഞ്ഞു രൂക്ഷമായ യുദ്ധം നടക്കുന്ന സമയമാണ്.ഗ്യാങ്ങുകൾ ഇപ്പോൾ കത്തിയാണ് ഉപയോഗി ക്കുന്നത്.കത്തി ഒരു ഫാഷനായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ കൊള്ളക്കാരെ പോലെ വയറിനല്ല കുത്ത്. നെറ്റിയിൽ നിന്ന് ചെരിച്ച് തലച്ചലേോറിലേക്ക്
ആഴത്തിലൊരു കുത്ത്… അതാണ് പുതിയ രീതി . ഒരിക്കലും രക്ഷപ്പെടില്ല.

എനിക്ക് മിണ്ടാനായില്ല.

മുകളിലെ സിസിടിവി ക്യാമറ ഞങ്ങളെ മൂകമായി നോക്കി നിന്നു. എൻ്റെ പടമുളള ഒരു പത്രം നാളെ ആരൊക്കെയോ എടുത്തു മറിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു .

വഴി തെറ്റി വന്ന ഒരു ചെെനക്കാരി ഞങ്ങളെ കണ്ട് പിന്തിരിഞ്ഞോടി. എന്തോ, മരണം ഒരിഞ്ച് അകലത്തിൽ
നിൽക്കുന്ന ആ സമയത്തും ആ ഓട്ടം കണ്ട് എനിക്ക് ചിരി വന്നു .

ചൈനക്കാരിയുടെ നിലവിളി കേട്ട് അഫ്താബ് തിരിഞ്ഞു നോക്കി. അവൻ നടുങ്ങുന്നതും ഒരു വേസ്റ്റ് ബിന്നിൻ്റെ
പി ന്നിലേക്ക് ഒളിക്കുന്നതും കൺകോണിലൂടെ ഞാൻ കണ്ടു. അവന് പോലീസിനെ വിളിക്കാനും
പൊലീസിന് ഇവിടെയെത്താനുമുള്ള സമയമുണ്ടെങ്കിൽ എനിക്ക് രക്ഷപ്പെടാം.

തണുപ്പ് പതുക്കെ നെഞ്ചിൽ പടരാൻ തുടങ്ങി.

ഓർമ്മയിൽ എൻ്റെ വീട് തെളിഞ്ഞു. പടിയിറങ്ങുമ്പോൾ ഉമ്മ കരഞ്ഞ കരച്ചിൽ ഞാൻ മറന്നിട്ടില്ല.
മരണമെത്തുന്ന നേരത്ത് എല്ലാവർക്കും ഉമ്മയെ ഓർമ്മ വരുമായിരിക്കും.

‘ജ്ജ് ഇല്ലാഞ്ഞാ ഇവടെ ഒരു കഥ്യാണ്…’, എന്ന് കരയാൻ തുടങ്ങിയ
അനിയത്തിയെ കളിയാക്കി വിട്ടിട്ട് വാതിലടച്ച് പൊട്ടിക്കരഞ്ഞതും പി ന്നെ ആരെയും നോക്കാതെ ബാഗെടുത്ത്
വീടിന്റെ പടിയിറങ്ങിയതും കണ്ണിൽ തിളങ്ങി വന്നു .മോളേ ,കാക്ക പോ കുന്നു…

പെട്ടെന്നാണ് എവിടെ നിന്നോ പോലീസുകാർ കുതിച്ചെത്തിയത്. രണ്ടുപേരെയും ലോക്ക് ചെയ്ത് എൻ്റെ
തോളിൽ തട്ടി തടി മാടൻ പോലീസുകാരൻ പോയി. എല്ലാം പെട്ടെന്നായിരുന്നു. ഞാൻ ഒരല്പ സമയം അവിടെ
തന്നെ നിശ്ചലനായി നിന്നു.

അഫ്താബ് എന്ന പാകിസ്താനി എന്നെ കെ ട്ടിപ്പിടിച്ചു കരഞ്ഞു.’വെ ൽകം ബാക്ക് ടു ലൈഫ് മെയ്റ്റ്…’

അടുത്ത ദിവസം മൂടിപ്പുതച്ചുറങ്ങുന്ന തണുപ്പിലേക്ക് അഫ്താബിൻ്റെ ഒരു മെസ്സേജ് മൂളിപ്പറന്നു വന്നു.’ഹാപ്പി
ഇൻഡിപ്പെൻഡൻസ് ഡേ …ബ്രോ !’

Leave a Reply

Your email address will not be published.