ആകാശത്തിൻ്റെ നിറം തനി ചുവപ്പാണ്

ഗർഭം ധരിച്ച ഒലീവു മരത്തെ കൊന്നതാണ്
വിഷം നിറച്ച ശൂലം കൊണ്ട്
അതിർത്തിയിൽ വീർപ്പുമുട്ടിയിരിപ്പായിരുന്നു
വീരപ്രസുവായിരുന്ന അവൾ
ജാരസന്തതിയാണത്രേ മുഴുവൻ
ഗർഭം ചുമന്നതും ഒഴിഞ്ഞതും
അവളുടെ ഉദരം പോലും അന്യൻ്റേതാണ് പോൽ
ജാരനായ് പിറന്ന കൊലയാളി പറഞ്ഞതാണത്
പേറ്റുനേവിൻ്റെ ചൂടുള്ള സുഖം തിന്ന്
കഥ പറയാറുണ്ടവൾ
ബാബയെ കൊന്ന് തിന്നവരുടെ
ദാവീദിൻ്റെ നക്ഷത്രവുമായാണവർ വന്നതത്രേ
ബാബയെ കൊന്ന കഥയിൽ
ഉമ്മി പറയാറുണ്ടായിരുന്നു
ഗാസയിലെ ആകാശത്തെ കുറിച്ച്
ആകാശത്തിൻ്റെ നിറം തനി ചുവപ്പാണ്.