കഥയെഴുത്തിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം?

അങ്ങയുടെ മികച്ച ഒരു കഥയാണ് പെൺവാതിൽ?
പുതിയ കാലത്തെ അതി പ്രാധാന്യമുള്ള ഒരു സന്ദർഭമാണ് കഥയിൽ വിഷയീഭവിക്കുന്നത്?
ജീവിതത്തിൽ നിന്ന് തന്നെയാണോ കഥകൾ എടുക്കുന്നത്?
പെൺവാതിൽ ജീവിതത്തിൽ നിന്ന് എടുത്ത കഥ തന്നെയാണ്. അതിലെ കഥാപാത്രങ്ങളെല്ലാം വീടിനടുത്ത് ജീവിച്ചിരിക്കുന്ന ആളുകളാണ്. നായികയും മക്കളുമെല്ലാം ഇപ്പോഴുമുണ്ട്. തീർച്ചയായും എന്റെ മാത്രമല്ല, എല്ലാ കഥാകൃത്തുക്കളും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊക്കെ ഒരു നുറുങ്ങിൽ നിന്നാണ് കഥകൾ ഉണ്ടാക്കുന്നത്. കഥകളാണെങ്കിലും കവിതകളാണെങ്കിലും അത് പ്രത്യക്ഷമായിട്ട് നമ്മുടെ ജീവിതത്തിൽ നിന്നാകണമെന്നില്ല.അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് മാത്രമാകണമെന്നില്ല. നമ്മൾ കാണുന്ന മറ്റുള്ള മനുഷ്യരുടെ ജീവിതത്തിൽ നിന്നാണ് കഥകൾ ഉണ്ടാകുന്നത് എന്നാണ് എന്റെ വിശ്വാസം. പെൺവാതിൽ തീർച്ചയായും അങ്ങനെത്തന്നെ ഉണ്ടായ ഒരു കഥയാണ്.അതിലെ കഥ എന്റെ ഫിക്ഷനാണ്, കഥാപാത്രങ്ങളെ മാത്രം എടുത്തു കൊണ്ട് എഴുതിയ ഒരു കഥയാണ് പെൺവാതിൽ.
എഴുത്ത് ബോധപൂർവ്വമായ ഒരു പ്രക്രിയയല്ലേ? അതിന് മറ്റാരു തലം കൊടുക്കേണ്ട ആവശ്യമുണ്ടോ?
എഴുത്ത് ബോധപൂർവ്വമായ ഒരു പ്രക്രിയ ആണോ എന്ന് ചോദിച്ചാൽ,തീർച്ചയായും അതേ. പക്ഷേ ഒരു എഴുത്തുകാരനിൽ ബോധപൂർവ്വമല്ലാതെ ഒരു എഴുത്ത് സംഭവിക്കും. എഴുതണമെന്ന് നമുക്കൊരു ആഗ്രഹമുണ്ടാകും. നമ്മൾ വിഷയം തെരഞ്ഞെടുക്കുന്നു, ആ വിഷയത്തിൽ എഴുതാനിരിക്കുന്നു. ഇതൊക്കെ ബോധപൂർവ്വമായ ഒരു തെരഞ്ഞെടുപ്പാണ്. ഇതിന് മുന്നോടിയായി ഒരു തെരഞ്ഞെടുപ്പുണ്ട്. എഴുത്തെന്ന് പറയുന്നത് യാന്ത്രികമായി സംഭവിക്കുന്ന ഒന്നാണ്. എഴുതാൻ നമ്മൾ ആഗ്രഹിക്കുന്നത് ആയിരിക്കില്ല ഒരു പക്ഷേ എഴുതി കഴിയുമ്പോൾ റിസൾട്ടായിട്ട് വരുന്നത്. ഒരു സർഗ്ഗ പ്രഭാവം എന്നുപറയാം ഒഴുക്കിനെ. ആ ഒഴുക്ക് എന്ന് പറയുന്നത് അബോധതലത്തിൽ സംഭവിക്കുന്ന ഒന്നാണ്. എഴുതാനുള്ള തീരുമാനമാണ് ബോധപൂർവ്വമുള്ള തെരഞ്ഞെടുപ്പ്. അബോധതലത്തിൽ നിന്നും സംഭവിക്കുന്ന കുത്തിയൊഴുക്കിനേയാണ് എഴുത്ത് എന്ന് ഞാൻ വിശേഷിപ്പിക്കുന്നത്.
ഒരു രചന നിർവഹിക്കുന്നത് കൊണ്ടുള്ള നേട്ടമെന്താണ്?
എഴുത്തുകാരൻ എങ്ങനെയൊക്കെയാണ് ഒരു സമൂഹത്തിൽ ഇടപെടേണ്ടത് എന്നതിനെപ്പറ്റി പറയാമോ?
ഒരു രചന നിർവഹിക്കുന്നത് കൊണ്ടുള്ള നേട്ടമെന്ന് പറയുന്നത് ആത്മസന്തോഷമാണ്. ഒരു സ്ത്രീ പത്തുമാസം ഒരു കുട്ടിയെ ഗർഭത്തിൽ ചുമന്ന് പ്രസവിക്കുമ്പോൾ ഉണ്ടാകുന്ന ആത്മ നിർവൃതിയുണ്ട്. അത് വയറ്റിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞ തിനാലുള്ള ആത്മനിർവൃതിയല്ല. താൻ ഒരാൾക്ക് ജന്മം കൊടുത്തിരിക്കുന്നു, ജീവനും മജ്ജയും മാംസവുമുള്ള ഒരു ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്ന തരത്തിലുള്ള സൃഷ്ടികർത്ത്യത്തിന്റെ ഒരു സന്തോഷമുണ്ട്. അത് തന്നെയാണ് തീർച്ചയായിട്ടും ഒരു എഴുത്തുകാരനും ഉണ്ടാകുന്നത്.
പിന്നെ എഴുത്തുകാരൻ എങ്ങനെ ഒരു സമൂഹത്തിൽ ഇടപെടണമെന്ന് ചിട്ടയായ ഉള്ള ഒരു നിബന്ധനയില്ല. പൊതുവായും മനുഷ്യൻ സമൂഹത്തിൽ എങ്ങനെ ഇടപെടണം, അങ്ങനെതന്നെയാണ് ഒരു എഴുത്തുകാരനും സമൂഹത്തിൽ ഇടപെടേണ്ടത്. എഴുത്തുകാരന് മാത്രമായി ഒരു പ്രത്യേക ബാധ്യത സമൂഹതലത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം സമൂഹത്തിന്റെ ഉന്നമനത്തിനും സ്ഥായിയായ നിലനിൽപ്പിനും കാരണക്കാരൻ ആകേണ്ടവരാണ് എഴുത്തുകാരനും സാധാരണക്കാരായ എല്ലാ മനുഷ്യരും അത്തരത്തിൽ നോക്കുമ്പോൾ ഒരു സാമൂഹികജീവി എന്ന നിലയിൽ എഴുത്തുകാരന് മാത്രമായി ഒരു പ്രതിബദ്ധതയും ഇല്ല. സമൂഹത്തിന്റെ നന്മ എല്ലാവരുടെയും ബാധ്യതയാണ്.
സ്വന്തം വായനയെപ്പറ്റി പറയാമോ?
വായന മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ കുറവാണ്. ഇപ്പോൾ സെലക്ടീവ് ആയിട്ട് സമയം കിട്ടാറില്ല. അതുകൊണ്ടാണ് വായന ഇപ്പോൾ കുറഞ്ഞു പോയത്. ആദ്യകാലങ്ങളിൽ എല്ലാവരെയും പോലെ ചെറിയ ബാലപ്രസിദ്ധീകരണങ്ങളിൽ ചുവടുപിടിച്ചാണ് വായനയിലേക്ക് കടന്നുവരുന്നത്. പിന്നീട് കുറ്റന്വേഷണ നോവലുകളെ പോലുള്ള ഡിറ്റക്ടീവ് സംഭവങ്ങളിലേക്ക് വായന വഴിമാറി. അവിടെനിന്നാണ് ഗൗരവമായ ഒരു വായന തുടങ്ങുന്നത്. സ്കൂൾ പഠനകാലത്ത്തന്നെ അത്തരം വായനയിലേക്ക് ഞാൻ കടന്നിരുന്നു ഒരുപാട് പുസ്തകങ്ങൾ ആ സമയത്ത് വായിച്ചു തള്ളിയിട്ടുണ്ട്. കവിതകൾ വായിക്കാറുണ്ട്, കവിതകൾ വലിയ ഇഷ്ടമാണ്.ലേഖനങ്ങളും നിരൂപണങ്ങളും വായിക്കാറുണ്ട്. വായിച്ചു തുടങ്ങുമ്പോൾതന്നെ അതിൽ കാമ്പും കഴമ്പും ഉണ്ടെങ്കിൽ യാന്ത്രികമായി നമ്മൾ അതിലേക്ക് ഊർന്നു പോകും.ഒരു എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം വായന എന്നത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എഴുത്തുകാരൻ മാത്രമല്ല ഭൂമിയിലുള്ള പല മനുഷ്യരും പലതരത്തിൽ വായിക്കുന്നുണ്ട്. അക്ഷരമറിയാത്തവൻ ജീവിതത്തെ വായിക്കുന്നുണ്ട്. പക്ഷേ എഴുത്തുകാരന് തീർച്ചയായും പരന്ന വായന വേണം.മറ്റുള്ളവർ എന്താണ് എഴുതുന്നത്? അവർ സൃഷ്ടിച്ച ലോകത്ത് അവർ ബാക്കി വെച്ച എന്തെങ്കിലുമൊന്ന് നിൽപ്പുണ്ടോ?നമ്മുടെ വഴി കണ്ടെത്താനുള്ള അന്വേഷണമാണ് വായന എന്നു പറയുന്നത്. തീർച്ചയായും ഒരു പരന്ന വായനയുടെ ഉടമയായിരുന്നു ഞാൻ.വീണ്ടും വായനയിലേക്ക്തന്നെ തിരിച്ചെത്തും. പുസ്തകങ്ങൾ പതിയെ വായിച്ചു തുടങ്ങുന്നുണ്ട്. കൊടുത്താലേ കിട്ടൂ എന്ന് ഒരു ആപ്തവാക്യമുണ്ട്. കൊടുക്കൽ എന്ന്പറയുന്നത് നമ്മുടെ വായനയും അതിൽ നിന്ന് കിട്ടുന്നത് നമ്മുടെ എഴുത്തുമാണ്.
ഇടക്കാലത്ത് ഒരുപാട് കഥകൾ എഴുതിയിരുന്നു ഇപ്പോൾ ഒരു ചെറിയ ഇടവേള വരുന്നുണ്ടോ എന്ന് സംശയം? സംശയിച്ചതിൽ കഴമ്പുണ്ടോ?
ഇടക്കാലത്ത് ധാരാളം കഥകൾ എഴുതിയിരുന്നു.
ഇടവേള വരുന്നതല്ല.
ഞാൻ ഉപജീവനമാർഗ്ഗത്തിനായിട്ട് കഥകൾ എഴുതുന്ന ഒരാളാണ്. കാരണം കഥകൾ കൊണ്ടായിരുന്നു ഞാൻ ഒരു കാലം മുഴുവൻ ജീവിച്ചിരുന്നത്. പൈസ ആവശ്യമായി വരുമ്പോൾ ഒന്നോ രണ്ടോ കഥകൾ മാത്രമെഴുതി നമുക്ക് മുന്നോട്ടു പോകാൻ കഴിയില്ല. തീർച്ചയായും പരമാവധി എഴുതാൻ ആകുന്നയത്രയും എഴുതും. കൊടുക്കാൻ പറ്റുന്ന എല്ലാം അയച്ചു കൊടുക്കുമായിരുന്നു. ഇപ്പോൾ ഇടവേള വരാൻ കാരണം, തൊഴിൽ മാർഗ്ഗമായിട്ട് എഴുത്തിന്റെ മറ്റു മേഖലകളിലേക്ക് കടന്നപ്പോൾ സ്വാഭാവികമായും സമയം തികയാതെ വന്നു.ഇങ്ങനെ സമയം തികയാതെ വന്നപ്പോൾ ഉണ്ടായ വിടവിലാണ് കഥകളിൽനിന്ന് പോയത്. ഇപ്പോൾ സമയം കിട്ടിയപ്പോൾ മൂന്നാല് കഥകൾ അടുപ്പിച്ചിരുന്ന് എഴുതുകയും ചെയ്തു. തീർച്ചയായും ഒരു സ്ഥിരത ജീവിതത്തിൽ വന്നു കഴിഞ്ഞാൽ എഴുത്തിലേക്ക് തിരിയുക തന്നെ ചെയ്യും.എഴുത്ത് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എഴുത്തിൽ മുഴുകി ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്ന ആഗ്രഹക്കാരനാണ് ഞാൻ. തീർച്ചയായും സാമ്പത്തികമായ പരാധീനതകളായിരുന്നു ആ തരത്തിലുള്ള എടുത്ത് മാർഗ്ഗങ്ങളിലേക്ക് വഴിതിരിച്ചു വിട്ടത്.
അവിടുന്ന് വലിയ കോടീശ്വരന്മാരോ മറ്റോ ആകണമെന്നില്ല. ജീവിക്കാനും അത് പ്രാപ്തമാക്കുന്ന തലത്തിൽ ഒരു നിലനിൽപ്പിനും ആവശ്യമാകുന്ന തരത്തിൽ മുന്നോട്ടുപോകാനാകുന്നു എന്നതുകൊണ്ട് എഴുത്ത് പഴയപോലെ തന്നെ ഒഴുകിക്കൊണ്ടിരിക്കും. എഴുത്തിനെ ഉപേക്ഷിക്കുന്ന ഒരു പരിപാടിയില്ല. തീർച്ചയായും ചെറുകഥകൾ, നോവൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള എഴുത്തുകൾ അതേസമയത്ത് നടക്കുന്നുണ്ട്.ഒരു നോവലും ചെയ്യുന്നുണ്ട്.
കഥയെഴുതാൻ വേണ്ടി കഥകൾ എഴുതാറുണ്ടോ?
ഞാൻ എഴുതുന്ന കഥകൾ എന്നെ അപേക്ഷിച്ച് അങ്ങനെതന്നെയാണ്.ഒരു കഥയുടെ ബീജം മനസ്സിൽ മുളപൊട്ടുമ്പോൾ ആ കഥ എഴുതാനായിട്ട് ഞാൻ കഥയെഴുതും. അല്ലാതെ പേരിന് എനിക്ക് കഥാകാരനായ ഒരു ലേബലിൽ നിൽക്കണം എന്ന ഉദ്ദേശത്തിൽ ഞാൻ കഥകളെഴുതാറില്ല. നമ്മുടെ മനസ്സിൽ തൃപ്തി തരുന്ന, വായിച്ചയാൾക്ക് എന്തെങ്കിലുമൊക്കെ അതിൽനിന്ന് തോന്നണം എന്ന താല്പര്യം ഒരു വിഷയത്തിൽ വന്നാൽ ആ വിഷയം തെരഞ്ഞെടുത്ത് എഴുതാറുണ്ട്.എഴുതാതെ പോയ വിഷയങ്ങളും ധാരാളമുണ്ട്.ഒരു കഥ എഴുത്തുകാരനെന്ന ലേബൽ ശിരസ്സിലൊട്ടിച്ച് നടക്കാൻ വേണ്ടി കഥകൾ എഴുതാറില്ല.
എഴുത്ത് കൊണ്ട് ജീവിക്കാൻ കഴിയുമോ? അങ്ങനെ സാധിച്ചിട്ടുണ്ടോ?
എന്നോട് ഒരു പത്രാധിപർ ഒരിക്കൽ ചോദിച്ച ഒരു ചോദ്യമാണ്,പത്രാധിപർ മാത്രമല്ല,പലരും ചോദിച്ചിട്ടുണ്ട്.എഴുത്തു കൊണ്ടാണ് ജീവിതമെന്ന് പറയുപ്പോൾ,ഈ കലാത്ത നടക്കുമോ? തീർച്ചയായിട്ടും അവരുടെ ചോദ്യം ന്യായമാണ്. കാരണം ആയിരമോ,രണ്ടായിമോ രൂപയായിരിക്കും ഒരു കഥയിൽ നിന്ന് നമ്മക്കൊരു പ്രസിദ്ധീകരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കുക.അത് കൊണ്ട് ഇക്കാലത്ത ഒരു മനുഷ്യൻ ജീവിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ,ഇല്ല ,എന്ന് തന്നെയാണ് എന്റെയും ഉത്തരം. പക്ഷേ ജീവിക്കാൻ നിവർത്തിയില്ലാതെ ജീവിക്കണമെന്ന വാശിയോടെ ജീവിതത്തെ സമീപിച്ചാൽ നമ്മുക്ക് ചുരുങ്ങാവുന്ന കുറെ ഇടങ്ങളുണ്ട്.നമ്മൾ ചുരുങ്ങി ജീവിച്ചാൽ നമ്മുക്ക് മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കും.തീർച്ചയായിട്ടും കഴിഞ്ഞ രണ്ട് വർഷമായിട്ട് ഈ എഴുത്ത് തന്നെയാണ് എന്റെ ജീവിതമാർഗം.അത് ചെറുകഥകൾ മാത്രമല്ല,ആ സമയത് വരുന്ന മറ്റു പല എഴുത്ത് മേഖലങ്ങളുമുണ്ടാക്കും.കുട്ടികളുടെ ചിത്ര കഥക്കൾ ഉൾപ്പടെ പലതുമെഴുത്തി,ഞാൻ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.പക്ഷേ ജീവിതം വലിയ ആർഭാടകരമായിരിക്കണമെന്നില്ല.വളരെ ചുരുങ്ങിയാണ് നമ്മൾ ജീവിക്കുന്നത്.ഇപ്പോൾ അതിൽ നിന്ന് വലിയ മേഖലകളിലേക്ക് ,നമ്മുക്ക് വലിയ തരത്തിൽ വരുമാനം കിട്ടുന്ന തരത്തിലുള്ള മേഖലയിലേക്ക് ക്ഷമിച്ച് നിന്നത് കൊണ്ട് വഴി തുറന്ന് കിട്ടീട്ടുണ്ട്.അത് കൊണ്ട് തീർച്ചയായിട്ടും എഴുത്ത് കൊണ്ട് ജീവിക്കാൻ പറ്റുമെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്.ഞാൻ ആർഭാടകരമായിട്ടല്ലെക്കിലും,വളരെ സന്തോഷമായിട്ട് പോകുന്നത് കഷ്ടപ്പെട്ട് എഴുത്തി ഉണ്ടാക്കുന്ന പൈസ കൊണ്ട് തന്നെയാണ്.
കൃഷി എന്ന് പറയുന്നത് കൃത്യമായ ഒരു ലാഭം നമ്മുക്ക് തന്ന് കൊണ്ടിരിക്കുന്ന മേഖലയല്ല.കൊറോണ എന്ന് പറയുന്നൊരു മഹാമാരി വന്നപ്പോയൊക്കെ അതിനകത്തൊക്കെ വലിയ തിരിച്ചടിക്കൾ നേരിട്ട്,ആ സമയത്തെല്ലാം പൂർണമായിട്ടും ഈ എഴുത്ത എന്ന് പറയുന്ന ഒരറ്റ മാർഗം കൊണ്ടാണ് ഞാൻ നിലനിന്നിട്ടുള്ളത്.
ചെമ്പിലമ്മിണി കൊലക്കേസ് മലയാളത്തിൽ ഒരുപാട് ശ്രദ്ധനേടി . നോവലിന് ശേഷമുള്ള അനുഭവങ്ങൾ പങ്കുവെക്കാമോ?
“ചെമ്പിൽ അമ്മിണി കൊലക്കേസ്”നന്നായിട്ട് ആളുകൾ വായിക്കപ്പെടുന്നു എന്ന് അറിയുന്നതിൽ വലിയ സന്തോഷമുണ്ട്.കാരണം ആ നോവൽ ഇറങ്ങിയതിനു ശേഷം ഇപ്പോൾ നമ്മൾ സംസാരിക്കുന്ന ഒരു പത്ത് ഇരുപത് ദിവസങ്ങൾ എടുത്താൽ മുമ്പോട്ട് കഴിഞ്ഞുപോയ പത്ത് ഇരുപത്ത് ദിവസങ്ങൾ ഒഴിച്ചാൽ ആ നോവൽ വായിച്ചിട്ട് ഒന്നരാടമോ അല്ലെക്കിൽ അടുപ്പിച്ചോ ആരെക്കിലുമൊക്കെ എന്നെ വിളിക്കാറുണ്ട് .അത് തന്നെയാണ് ആ നോവലെഴുതിയതിന് ശേഷമുള്ള ഏറ്റവും വലിയ അനുഭവം .എത്രയോ ആളുകളെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞു.മറക്കാനാവാത്ത ഒരുപാട് ഒരുപാട് അനുഭവങ്ങൾ തന്ന നോവലാണ് “ചെമ്പിൽ അമ്മിണി കൊലക്കേസ്”. പേരു കേൾക്കുമ്പോൾ ആളുകൾ ഓർക്കും അതൊരു ക്രൈം ഫിക്ഷനാണോന്ന് ,പക്ഷേ അതൊരു ചെറിയൊരു ദേശത്തിന്റെ കഥ പറയാൻ ശ്രമിച്ച ഒരു നോവലാണ് . അത് വളരെ വായിച്ചവർക്ക് വളരെ ഭംഗിയായി തോന്നുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ നമ്മളെ അത്രയും ആളുകൾ ഓരോ ദിവസവും തേടി വിളിക്കുന്നത്.എഴുത്ത് വായന അതിനെക്കുറിച്ച് വ്യക്തമായായൊരു ധാരണ പോലുമില്ലാത്തവർ വിളിക്കുന്ന സാധാരണക്കാരനായ മനുഷ്യർ പോലും കൂടെ ഉണ്ടായിട്ടുണ്ട് .അതിൽ ഏറ്റവും വലിയ അനുഭവം ആനോവൽ വായിച്ചിട്ട് മുഴുവനാകാതെ വിളിച്ചേ വരാണ് ഭൂരിഭാഗവും. ഓരോ അഞ്ചോ ആറോ അദ്ധ്യായം കഴിയുമ്പോൾ എന്നെ വിളിക്കണം എന്ന് തോന്നിയിട്ട് വിളിച്ചവർ ഒരുപാട് ഉണ്ട് .പത്ത അധ്യായം വായിച്ചിട്ട് വിളിച്ചവർ ഉണ്ട് .കൂടുതൽ ആളുകളും ആ നോവൽ പകുതിയോളം രസം പിടിച്ചിട്ടാണ് എന്നെ വായിച്ചിട്ടുള്ളത് .പിന്നെ അതിനേക്കാളുപരി ഏറ്റവും മറക്കാനാവാത്ത ഒരു സന്തോഷം എന്ന് പറയുന്നത് ആ നോവലിൽ ഒരു കഥാപാത്രമുണ്ട് ശീമ എന്ന് പറയുന്നൊരു ട്രയ്ലർ, അദ്ദേഹം കുട്ടിക്കാലത്ത് ഞാൻ കണ്ടുപോയ ആളുകളാണ്. അദ്ദേഹം ഈ നോവൽ ഇറങ്ങിയത് അറിഞ്ഞ് ,എന്റെ നാട്ടുകാരനാണ്, അത് വാങ്ങിയിട്ട് അവിടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പാവങ്ങളായ നിത്യവിർത്തിക്ക് കൂലിപ്പണിക്ക് പോക്കുന്ന ഒരു വിഭാഗംജനങ്ങൾ താമസിക്കുന്ന ,അടുപ്പിച്ച കുറെ വീടുകലുള്ള ഒരു സ്ഥലം. ഞാൻ ഒക്കെ അവിടെ താമസിച്ചു ഉള്ളവരാണ്.അദ്ദേഹം ആ പുസ്തകം വാങ്ങിച്ചിട്ട് ആ ഒരു ദേശത്തെ മുഴുവൻ വായിക്കാൻ കൊടുത്തു.ചെറുപ്പത്തിൽ ഞാൻ ഓടിക്കളിച്ച നടഞ്ഞ എന്നെ എടുത്തോണ്ട് നടന്ന ഒരു വലിയ അമ്മച്ചിയുടെ പേരക്കുട്ടി വല്യമ്മച്ചി രാത്രി പുസ്തകം വായിക്കുന്ന ഒരു പടം എനിക്ക് അയച്ചുതന്നു.അതൊക്കെ ജീവിതത്തെ ഏറ്റവും വലിയ സന്തോഷിപ്പിക്കുന്ന ഒരു അനുഭവമാണ്.ആ ഒരു ഗ്രാമം മൊത്തം ഇപ്പോഴും ആ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് .ഒരാൾ വായിച്ചുകഴിയുമ്പോൾ അടുത്ത ആളിലേക്ക് കൈമാറുന്നു. അവർ നിത്യമായ വായന ശീലമുള്ളവരല്ല . അവരുടെ ദേശത്തിന്റെ കഥയായത് കൊണ്ടും അവർക്ക് അറിയാവുന്ന കഥാപാത്രങ്ങൾ ആയതുകൊണ്ടും ഒക്കെയാണ് ആ പുസ്തകം ഇപ്പോഴും കൈമാറി പോവുന്നത്.ശീമ എന്ന പറയുന്ന വ്യക്തിയെ നോവൽ എഴുതിയതിന് ശേഷം കണ്ടിട്ടില്ല,കാണാൻ പോക്കുന്നുണ്ട് ഞാൻ.പക്ഷേ അതൊക്കെ വലിയൊരു അനുഭവമാണ്.നമ്മൾ അവരുടെ എല്ലാം കഥകൾ മനസ്സിൽ തോന്നി യാത്രികമായി അങ്ങനെ എഴുതി,അത് ബോധപൂർവ്വമായി അവർ കൊണ്ട് വന്നതല്ല.എഴുത്തി വന്നപ്പോൾ അങ്ങനെ എഴുത്തി. പക്ഷേ ഇപ്പോഴും അവരുടെയെടുക്കൽ മറ്റൊരു തലത്തിൽ അവരുടെ ഹൃദയങ്ങളിൽ ജീവിക്കാൻ സാധിക്കുക എന്നത് വലിയൊരു മഹാഭാഗ്യമായി ഞാൻ കരുത്തുന്നു .അത് തന്നെയാണ് നോവൽ എഴുതിയതിലെ ഏറ്റവും വലിയ സന്തോഷമുള്ള അനുഭവം.
ഏറ്റവുമധികം സ്വാധ്വാധീനിച്ച പുസ്തകങ്ങൾ, എഴുത്തുകാർ?
ഒന്നോ രണ്ടോ വാക്കുകളിൽ നമ്മുക്ക് ഉത്തരം പറയാൻ പറ്റുന്ന ഒന്നല്ല കാരണം വായനയുടെ ആദ്യകാലമുതലെ മനസ്സിൽ സ്പർശിച്ച ഒരുപാട് നോവലുകളുണ്ട്,അത് നമ്മളൊരു കാലഘട്ടം പോലെയിരിക്കും ഉദാഹരണം പറയുകയാണക്കിൽ നമ്മൾ ഏറ്റവും ആദ്യത്തെ വായന തുടങ്ങുന്ന കാലഘട്ടങ്ങളിൽ ചെറിയ മനോരമപോലെയുള്ള മാധ്യമങ്ങൾ വായിച്ചകൊണ്ടിരിക്കുന്ന കാലത്ത അന്നത്തെ ജനപ്രിയ എഴുത്തുകാർ എല്ലാവരേയും പോലെ എന്നെ സ്വാധീനിച്ചിട്ടുണ്ട് .അവർ കൊള്ളാമല്ലോ,അവരുടെ എഴുത്ത വളരെ ഭംഗിയാണല്ലോ എന്ന് എന്നിക്ക് തോന്നീട്ടുണ്ട്. ആദ്യമായിട്ട് വായിക്കുന്ന നോവൽ അദ്ദേഹത്തിന്റേതാണ്.അത് വായിച്ച ഞാൻ കരഞ്ഞിട്ടുണ്ട്.അപ്പൊ ആ സമയത് അദ്ദേഹം എന്നെ ആ തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്.പിന്നെ ഏറ്റവും കൂടുതൽ ഇഷ്ട്ടമെന്ന് പറയുന്നത് ബഷീറിയൻ കഥകളോടാണ്,അതിന് കാരണങ്ങൾ ഒരു പാടുണ്ട്,ഒന്ന് വളരെ ലളിതമായിട്ട് ത്വത്തചിന്താപരമായിട്ട് ജീവിതത്തെ വ്യഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചത് കൊണ്ടാണ് അദ്ദേഹത്തോട് എനിക്കൊരു താൽപര്യം തോന്നീടുള്ളത്.അത്പോലെതന്നെയാണ് വിക്ടർ ഹ്യൂക്കോയിലൊട്ട്‌പോകുമ്പോൾ ,ദേസ്തെവെസിക്കിയിലോട്ട്പോ ക്കുപോയും അങ്ങനെ നമ്മൾ ചിന്തിച്ചോ,തിരിച്ചോ നോക്കിയാൽ ഒരുപാട് ആളുകളുണ്ട് .മലയാളത്തിൽ ധാരാളം ധാരാളം എഴുത്തുക്കാർ ഇപ്പോഴും നമ്മളെ ആസ്വദിപ്പിക്കുന്ന എഴുത്തുകാരുണ്ട്.ഈ അടുത്ത എന്നെ ഏറ്റവും അധിക്കം വിസ്മയിപ്പിക്കുന്ന,ഒരു എഴുത്തുകാരൻ എന്ന നിലയിൽ കഠിനപരിശ്രമം ചെയ്യുന്ന ഒരാളാണ് പി.എഫ് മാത്യൂസ്, “അടയാള എന്ന നോവലിൽ സമ്മാനം കിട്ടിയ പി.എഫ് മാത്യൂസ്.അദ്ദേഹം വളരെ ഗംഭീരമായിട്ട് ഇത്രയും വർഷമായിട്ടും ഹാർഡ് വർക്ക് ചെയ്യുന്നു.അതൊക്കെ വലിയൊരു സ്വാധീനമാണ് നമ്മുക്ക് തരുന്നത്. അവരൊക്കെയാണ് എഴുത്തുകാർ.സ്വയം നവീകരിച്ച കൊണ്ടിരിക്കുന്ന വലിയ എഴുത്തുകാർ.അത്പോലെ എ സ് ഹരീഷ് അദ്ദേഹത്തിന്റെ കഥകൾ എന്നിക്ക് ഭയകര ഇഷ്ട്ടമാണ്,കാരണം അദ്ദേഹത്തിന്റെ കഥാസമാഹാരം ഞാൻ എടുത്ത് മിക്കവാറും വായിക്കാറുണ്ട് .രണ്ടോ മൂന്നോ ആവർത്തിയൊക്കെ വെച്ച ഞാൻ ഇരുന്ന് വായിക്കാറുണ്ട്,ഭയങ്കര രസമാണ് ഓരോ വാക്കുകളും വായിച്ച പോവാൻ വളരെ രസമാണ്.ഒരുപാട് കാര്യങ്ങളുണ്ട് അതിനക്കത് ,അത് പണ്ട് ബ്രാമിൻ ഒക്കെ പറഞ്ഞ വെച്ചയൊരു രീതിയുണ്ട്,അതിലൊട്ടൊക്കെ സ്പർശിക്കുന്ന തരത്തിലും ചില്ലപോയൊക്കെ ഹരീഷ് ഏട്ടന്റെ കഥകൾ വരാറുണ്ട്.അത് വളരെ രസകരമായി വായിക്കാൻ പറ്റുന്നവയാണ്.അത്പോലെ തന്നെ പുതുതലമുറയിലുള്ളവരുമുണ്ട്,തൊട്ട്മേൽ കഴിഞ്ഞ് പോയ ടി പത്മനാപന്പുഴ,അദ്ദേഹത്തിന്റെ ചെറുകഥകൾ എനിക്ക് ഇഷ്ട്ടമാണ്.കാരണം അദ്ദേഹത്തിന്റെ ചെറു കഥയോടുള്ള താല്പര്യം കൊണ്ട് ഞാൻ അദ്ദേഹത്തെ നേരിട്ട് പോയി കണ്ട് ദീർഘനേരം വീട്ടിൽ ഇരുന്ന് സംസാരിച്ചിട്ടുണ്ട് .അതൊക്കെ അവരോടുള്ള ആ ഇഷട്ടംകൊണ്ടാണ്.തീർച്ചയായിട്ടും നമ്മളെ സ്വാധീനിച്ച അല്ലെക്കിൽ ഇഷ്ട്ടപെട്ടയെല്ലാ പുസ്തകങ്ങളുടെ എഴുത്തുകാരും,അവർ എല്ലാവരും ആ തരത്തിൽ എന്നെ സ്വാധീനിച്ചവരാണ്.ജോർജ്ജ് ജോസഫ് കെ എന്ന് പറയുന്ന മനുഷ്യൻ,ഒരു കാലത്ത വളരെ ഗംഭീരമായ,തീകൊള്ളി പോലോത്ത കഥക്കൾ എഴുതിയിരുന്ന മനുഷ്യനാണ്.അവരൊക്കെ എഴുത്ത കൊണ്ടും,ജീവിതം കൊണ്ടും നമ്മളെ സ്വാധീനിച്ച ആളുകളാണ്.അതുപോലെ ഒരുപാട് ആളുകളുണ്ട് പ്രത്യേകിച്ച അങ്ങനെ എടുത്ത് പറയാനാണക്കിൽ ,ചിലയാളുകളുടെ കഥ എനിക്ക് വളരെയധിക്കം ഇഷ്ട്ടമാണ്, ഉദാഹരണത്തിന് സോക്കട്രീസ് കെവാലത് അദ്ദേഹമൊക്കെ നന്നായിട്ട് കഥകളൊക്കെ എഴുതുന്നയാളാണ്.ഇങ്ങനെ കുറെ ആളുകളുണ്ട്,എല്ലാവരും ഒരു തരത്തിൽ അല്ലെക്കിൽ മറ്റൊരു തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്,ഉറൂബാണക്കിലും,കാക്കനാടാണക്കിലും എല്ലാം സ്വാധീനിച്ചവരാണ്.ഇങ്ങനെ കവികളും ഒരുപാട് ഉണ്ട് ,ഒരു കാലത് ബാലചന്ദ്രചുളികോടിനെയൊക്കെ ഭ്രാന്ത പിടിച്ച കൊണ്ടുനടന്നിട്ടുണ്ട്.ഇടശ്ശേരി,വൈലോപ്പിള്ളി,ഇവരെയൊക്കെ നമ്മൾ ……..
കൃത്യമായിട്ടൊരുത്
മനസ്സിൽ ഒരു വിത്ത് മുളക്കുന്നത് മുതൽ കഥയിലേക്ക് വരുന്നത് വരെയുള്ള സന്ദർഭങ്ങൾ വിവരിക്കാമോ?
എന്റെ മനസിലൊരു കഥയെ കുറിച്ചൊരു വിത്ത് മുളച്ചാൽ പിന്നെ ഞാൻ വെച്ച് താമസിപ്പിക്കതില്ല ,നേരെ എഴുതാൻ ഇരിക്കും.അത് വിത്ത് എന്ന് പറയുന്നത് പൂർണമായൊരു ആദ്യമധ്യാന്ത കഥ സകൽപിച്ച് ഞാൻ ഒരു കഥയും എഴുത്തീട്ടില്ല.ഒരറ്റ കഥ മാത്രമേ അങ്ങനെ എഴുത്തീട്ടുള്ളൂ.അല്ലാത്ത ഒരു കഥയും ഞാൻ ഇതുവരെ എഴുത്തീട്ടില്ല.എന്റെ മനസ്സിൽ പെട്ടന്നൊരു ചിന്ത വെരും ‘ആ വിഷയമൊന്ന് എഴുതിയാലോ,അല്ലെക്കിൽ ഒരാളെ കുറിച്ചൊരു കഥ എഴുതിയാലോ,ഉദാഹരണത്തിന് “പെൺവാതിൽ” എടുക്കുകയാണക്കിൽ ആയിശയെ കുറിച്ചൊരു കഥ എഴുതിയാലൊ.ഇതാണ് എന്റെ ചിന്ത.ഞാൻ അങ്ങനെ എഴുതാനിരിക്കും,എഴുതാനിരുക്കുപോയെതെക്കും ഒരറ്റ എഴുതിന് ഞാൻ ആ ഭാഗം തീർക്കും.ആ ഒറ്റ എഴുത്തിന് ഞാൻ ആ ഭാഗം തീർത്തു കഴിഞ്ഞാൽ അതാണ് എന്റെ കഥ.ആദ്യ കാലത്തുള്ള എല്ലാ കഥകളും ഒരു എഡിറ്റ് പോലും ചെയ്യാതെ പ്രസിദ്ധീകരിച്ച കഥകളാണ്.മനസ്സിലിട്ട് താലോലിച്ചും മോഹിച്ചുമൊന്ന് ഞാൻ കഥകളെ കൊണ്ട് നടക്കാറില്ല.കഥ മനസിൽ പെട്ടന്നൊരു സ്പാർക്ക് കയറുകയാണക്കിൽ അതിനെ കുറിച്ച് കഥ എഴുതുക,ആ സെക്കൻഡിൽ ഞാൻ എഴുതാൻ ഇരിക്കുകയാണ്.എന്റെ വർക്ക് അവിടെ തുടങ്ങി.കഥയുടെ ബീജം മനസിലേക്ക് വീഴുന്നതോടെ കൂടി എന്റെ എഴുത്തുകാരൻ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി.ആ എഴുത്തുകാരന്റെ എല്ലാ ഇന്ദ്രിയങ്ങളും അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്ത,അവന്റെ ഇന്ദ്രിയ പ്രവർത്തനം ആ നിമിഷം അവിടെ തുടങ്ങുകയായി.അത് നേരെ മൊബൈൽ വഴിയാണോ മൊബൈലിലേക്ക് എഴുതി അങ്ങ് തുടങ്ങും.അങ്ങനെ അത് എഴുതി തീർക്കുകയും ചെയ്യും അതാണ് എന്റെയൊരു ശൈലി.
പുതിയ എഴുത്തിടങ്ങളെക്കുറിച്ച് പുതുതലമുറയിലെ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?
ഇപ്പോഴുള്ള ഈ ഇലക്ട്രോണിക് മാധ്യമ യുഗമായിരിക്കാം അല്ലെങ്കിൽ ഡിജിറ്റൽ യുഗമായിരിക്കാം ഒരു പക്ഷെ പുതിയ എഴുത്തിടങ്ങൾ എന്ന് നിങ്ങൾ ഉദ്ദേശിച്ചത്. തീർച്ചയായിട്ടും അത്തരമൊരു എഴുത്തിടങ്ങൾ എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്നവർക്കും അല്ലാത്തവർക്കും വളരെയധികം ഗുണകരമായ പ്ലാറ്റഫോം തന്നെയാണ്. ഒരുപാട് അവസരങ്ങൾ അവിടെയുണ്ട്. കിട്ടുന്ന അവസരങ്ങളെ എല്ലാം നന്നായിട്ട് വിനിയോഗിക്കുക എന്നതാണ് കാര്യം. ഏത് അവസരമാണെങ്കിലും അത് സമർത്ഥമായി ഉപയോഗിക്കുക എന്നിടത്താണ് നമ്മുടെ മിടുക്കിരിക്കുന്നത്. അപ്പൊ അത് എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തുക. പുതിയ എഴുത്തിടങ്ങൾ വളരെയധികം ഗുണം ചെയ്ത ഒരു എഴുത്തുകാരനാണ് ഞാൻ. അതുകൊണ്ട് പറഞ്ഞതാണ്.
മലയാള നോവല്‍ കഥാ സാഹിത്യത്തില്‍ സ്വയം എങ്ങനെ അടയാളപ്പെടുത്തുന്നു?
മലയാള സഹിഹ്യതിനെ സ്വയം അടയാളപ്പെടുത്താൻ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. അപ്പൊ പിന്നെ നോവൽ കഥ സാഹിത്യത്തിലും സ്വയം എങ്ങനെ അടയാളപ്പെടുത്തും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം മൂന്ന് ഭാഗം കരയുടെ കടലാണെന്ന് പറയണം, അതിനേക്കാൾ വ്യപിച്ചും വ്യാപരിച്ചും കിടക്കുന്ന വിസ്തൃതമായ ഒരു മേഖലയാണ് എഴുത്ത് അല്ലെങ്കിൽ സാഹിത്യം എന്ന് പറയുന്നത്. ആ സാഹിത്യ മേഖലയിൽ ഇതുവരെയും ഒന്നും അടയാളപ്പെടുത്താനാകാതെ തന്നെ ജീവിതത്തിൽ നിന്നും മടങ്ങേണ്ടി വരുന്ന ഒരാളാണ് ഞാൻ എന്ന ബോധമെനിക്കുണ്ട്. കാരണം അതൊക്കെ അടയാളപ്പെടുത്തണമെങ്കിൽ അത്ര പ്രതിഭ വേണം, അല്ലെങ്കിൽ കാലത്തിലേക്ക് അധീതമായ കഥയും കഥാപാത്രങ്ങളും ഉള്ള ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു നിർത്തുന്ന വലിയ വലിയ ആളുകളാണ് സാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തിയിട്ടുള്ളത്. നമ്മളൊക്കെ ആഞ്ഞുപെയ്യുന്ന മഴയിലൊരു തുള്ളിയായി മാത്രം ഭൂമിയിലേക്ക് പതിച്ച അപ്രത്ത്യക്ഷമായിപ്പോകുന്ന ഒരു എഴുത്തുകാരൻ. അത്രയേ ഞാനെന്നെ കണ്ടിട്ടുള്ളു. തീർച്ചയായിട്ടും അടയാളപ്പെടുത്താൻ മാത്രമൊന്നും മാനസികമായ അറിവോ വളർച്ചയെ എനിക്കില്ല എന്നാണ് കരുതുന്നത്.
ഒരു കഥ അല്ലെങ്കില്‍ നോവല്‍ എഴുതാന്‍ തീരുമാനിക്കുമ്പോള്‍ ഉള്ള തയ്യാറെടുപ്പുകള്‍ അല്ലെങ്കില്‍ അതിലെ വ്യഥകള്‍ എന്തൊക്കെയാണ്?
ഒരു കൃതി രചിക്കുമ്പോള്‍- കഥയായാലും നോവലായാലും അതിന്റെ ആഖ്യാനതന്ത്രങ്ങള്‍ പ്രധാനമാണ്. പറയുന്ന ഒരു കഥയിലേക്ക് വായനക്കാരനെക്കൂടി ഇറക്കിക്കൊണ്ടു വരാനായിട്ട് എന്തെങ്കിലും തന്ത്രങ്ങള്‍ സ്വീകരിക്കാരുണ്ടോ?
തന്ത്രമായിട്ടൊന്നും സ്വീകരിക്കറില്ല എഴുത്ത് തന്നെ ഒരു ഗൂഢ തന്ത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ഗൂഢാലോചന നടത്തുന്നവർ എഴുത്തുകാരാണ്. കാരണം നമുക്ക് ചൂണ്ടയിൽ കുരുത്തു വലിച്ച് കരക്കിടേണ്ട ഒരു വിഭാഗമാണ് വായനക്കാർ എന്ന് പറയുന്നത്. അപ്പോൾ തീർച്ചയായിട്ടും വലിയൊരു ഗൂഢ തന്ത്രം മെനഞ്ഞ് വേണം അവരെ വലയിലാക്കാൻ, എന്ന് കരുതി ഒരു പ്രത്യേക തന്ത്രത്തോട് കൂടിയല്ല നമ്മൾ എഴുതാനിരിക്കുന്നത്, നമ്മൾ തിരഞ്ഞെടുക്കുന്ന വിഷയം ആ വിഷയത്തിലേക്ക് നമ്മളവരെ എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ പരിചരിച്ച മുന്നോട്ട് കൊണ്ടുപോകുന്നു, പരിചരണത്തിന് ശേഷം അവരെ നമ്മൾ എങ്ങനെ നമ്മളിൽ നിന്ന് യാത്രയാക്കുന്നു, ഈ തിരഞ്ഞെടുപ്പാണ് ഒരു എഴുത്തുകാരൻറെ തന്ത്രം എന്ന് പറയുന്നത്. അത് നമ്മുടെ വീട്ടിലേക്ക് ഒരു അതിഥി വരുമ്പോൾ നമ്മൾ വളരെ ഹാർദ്ദവമായിട്ട് അവരുടെ മനസ്സിനെ കുളിർപ്പിച് നമ്മൾ വീട്ടിലേക്ക് സ്വീകരിക്കുന്നു, അവരെ നമ്മൾ സൽക്കാരം ചെയ്യുന്നു, അവരെ നമ്മുടെ വീട്ടിൽ കിടത്തി ഉറക്കുന്നു, ഇത്തരത്തിൽ അവർക്ക് വലിയ അനുഭൂതി ഉണ്ടാകുന്ന രീതിയിൽ അവരെ നമ്മൾ പരിചരിക്കുന്നു. അവരെ വളരെ സന്തോഷമായിട്ട് തന്നെ നമ്മൾ യാത്രയാക്കുന്നു. ഈ ഒരു അവസ്ഥയാണ് എഴുത്തുകാരൻറെ ഗൂഢ തന്ത്രം എന്ന് പറയുന്നത്. ആദ്യ വാചകം മുതൽ അവസാനം വരെ അവനെക്കൊണ്ട് വായിപ്പിക്കാനുള്ള എന്തെങ്കിലും ഒന്ന് അവൻ രുചിക്കുന്ന തരത്തിൽ നമ്മൾ ഇതിനകത്തു ഒരുക്കി വെക്കുക എന്നുള്ളതാണ്. അത് നമ്മൾ മറ്റുള്ളവരുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ, നല്ല നല്ല എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരാനന്ദമുണ്ട്, ആ ആനന്ദത്തെ നമ്മൾ തിരിച്ചറിയാൻ തുടങ്ങുമ്പോൾ നമ്മുടെ കഴിവുകൊണ്ട് മറ്റുള്ളവരെ നമുക്കെങ്ങനെ ആനന്ദിപ്പിക്കാം എന്നൊരു ബോധം നമുക്കുള്ളിൽ രൂപപ്പെടും. അത് തിരിച്ചറിഞ്ഞു കഴഞ്ഞാൽ നമ്മളും തന്ത്രശാലിയായ ഒരു എഴുത്തുകാരനായി, എഴുത്ത് പൂർണ്ണമായും ഒരു തന്ത്ര വിദ്യ തന്നെയാണ്.